

കൊച്ചി: ഭാര്യയെ വീട്ടില്‍ വെട്ടിക്കൊലപ്പെടത്തി വൈപ്പിനിലെത്തി ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള ജങ്കാറില്‍ കയറി കൊച്ചി കായലില്‍ ചാടി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ചെറായി സ്വദേശി കുരിപ്പള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വൈപ്പിന്‍ റോ റോ ജെട്ടിയില്‍ നിന്നും ജങ്കാറില്‍ കയറി കായലിലേക്ക് ചാടി മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

കുടുംബ വഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് കരുതുന്നത്. ശശിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
മേളം കലാകാരനായ മകന്‍ രാവിലെ ഉത്സവം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അമ്മയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപ്പോഴാണ് അച്ഛനെ കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വൈപ്പിന്‍ വാട്ടര്‍ മെട്രോയ്ക്ക് സമീപത്തെ റോ റോ ഫെറി ജെട്ടിയില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള ജങ്കാറില്‍ കയറിയയാള്‍ കായലില്‍ ചാടി മരിച്ച വിവരം ലഭിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ ആറരയ്ക്കുള്ള വൈപ്പിന്‍- ഫോര്‍ട്ട് കൊച്ചി റോ റോ ജങ്കാറില്‍ കയറിയ ശശി കായലിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

