

ഫറോക്ക്: ചെറുവണ്ണൂര്‍ സംഗമം റസിഡന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാല ഊര്‍ജ്ജ സംരക്ഷണ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, തിരുവനന്തപുരം സെന്റര്‍ ഫോര്‍ എണ്‍ വയോണ്‍മെന്റ ആന്റ് ഡവലപ്‌മെന്റ് എന്നിവയുടെ പിന്തുണയോടെ ഉള്ള ക്ലാസ് കോര്‍പ്പറേഷന്‍ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി സി രാജന്‍ ഉദ്ഘാടനം ചെയ്തു. 45-ാം വാര്‍ഡ് കൗണ്‍സിലര്‍ പി ഷീബ അധ്യക്ഷത വഹിച്ചു.

വിദ്യാലയ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി രമേഷ് ബാബു, ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമം റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ ആനന്ദ് സ്വാഗതവും പ്രസിഡന്റ് എന്‍ പി രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

ഫ്യൂസായ എല്‍ ഇ ഡി ബള്‍ബുകള്‍ പുന:രുപയോഗിക്കുന്നതിനുള്ള പരിശീലനം ഇ എം സി റിസോഴ് പേഴ്‌സണ്‍ മാരായ കെ പവിത്രന്‍ (കെ എസ് ഇ ബി), എം കെ സജീവ് കുമാര്‍ (നടക്കാവ് ഗേള്‍സ് എച്ച് എച്ച് എസ്) എന്നിവര്‍ നല്കി.
ദര്‍ശനം ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ നാദാപുരം, കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം, ബേപ്പൂര്‍ നിയോജക മണ്ഡലങ്ങളില്‍ നടത്തിവന്ന ഊര്‍ജ്ജ കിരണ്‍ ബോധവത്ക്കരണം ചെറുവണ്ണൂരിലെ പരിപാടിയോടെ സമാപിച്ചു.

