റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ പരിശോധന ശക്തമാക്കി ഖത്തര്‍ തൊഴില്‍ മന്ത്രാലയം

Web Desk
1 Min Read

ദോഹ: രാജ്യത്തെ റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ പരിശോധനാ കാംപയ്‌നുകള്‍ ആരംഭിച്ച് തൊഴില്‍ മന്ത്രാലയം. ഗാര്‍ഹിക തൊഴിലാളികളുടെ പ്രൊബേഷന്‍ കാലാവധി നീട്ടാനുള്ള തീരുമാനവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് തുക നിശ്ചയിക്കാനുള്ള തീരുമാനവും നടപ്പിലാക്കുന്നതില്‍ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ പ്രതിബദ്ധത നിരീക്ഷിക്കുന്നതിനാണ് പരിശോധനാ കാംപയ്‌നുകള്‍ നടത്തുന്നതെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

city exchange

ഗാര്‍ഹിക തൊഴിലാളികളുടെ പ്രൊബേഷന്‍ കാലാവധി മൂന്ന് മാസത്തില്‍ നിന്ന് ഒമ്പത് മാസമായി നീട്ടിയ തീരുമാനം 2021 ജനുവരി എട്ടു മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നിരുന്നു.

റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ എന്തെങ്കിലും ദുരുപയോഗങ്ങളോ ലംഘനങ്ങളോ ഉണ്ടായാല്‍ 40288101 എന്ന ഹോട്ട്‌ലൈന്‍ വഴിയോ [email protected] എന്ന ഇമെയില്‍ വഴിയോ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രാലയം അധികൃതര്‍ രാജ്യത്തെ എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ഥിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!