
ബാംഗ്ലൂര്‍:

കര്‍ണാടക വഖ്ഫ് ബോര്‍ഡിലേക്ക് ശാഫി സഅദി തെരത്തെടുക്കപ്പെട്ടു. സമസ്ത എ.പി. വിഭാഗം മത പണ്ഡിതനാണ് ശാഫി സഅദി. കര്‍ണാടക മന്ത്രിസഭയിലെ ദേവസ്വം, ഹജ്ജ്, വഖ്ഫ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ശശികലയുടെ നിര്‍ദ്ദേശപ്രകാരമാണ് ശാഫി സഅദി തെരഞ്ഞെടുക്കപ്പെട്ടത്. ബാംഗ്ലൂരില്‍ സംസ്ഥാന വഖഫ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ഇദ്ദേഹം വിജയിച്ചത്. നിയമ വകുപ്പ് മന്ത്രി മാധു സ്വാമി, ബി.ജെ.പി സംസ്ഥാന ജനറല്‍ സിക്രട്ടറി രവികുമാര്‍, വഖഫ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.

