വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യത സംരക്ഷിക്കണം: കെ എം അബ്ദുല്‍ മജീദ്

Web Desk
1 Min Read

കാക്കനാട്: വിദ്യാഭ്യാസ മേഖലയില്‍ മുന്‍ സര്‍ക്കാറുകള്‍ വളര്‍ത്തിയെടുത്ത വിശ്വാസ്യത സംരക്ഷിക്കണമെന്നും അധ്യാപകരുടെ അവകാശ നിഷേധത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരയണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ് ആവശ്യപ്പെട്ടു. കെ എ ടി എഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി ഡി ഇ ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

നിരന്തരം അധ്യാപക- വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ മൂലം വിദ്യാഭ്യാസ കാര്യാലയങ്ങളെല്ലാം ഇന്ന് സമര കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഈ സമരം എല്ലാവരും പിന്തുണക്കുന്ന നാടിന്റെ സംരക്ഷണത്തിനുള്ള സമരമായി ചരിത്രം രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ എ ടി എഫ് ജില്ലാ പ്രസിഡന്റ് കെ എം ഷമീര്‍ അധ്യക്ഷത വഹിച്ചു. എം സലാഹുദീന്‍ മദനി, എന്‍ എ സലിം ഫാറൂഖി, കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി, സി എസ് സിദ്ദീഖ്, എം എം നാസര്‍, അനസ് നദ്വി, വി കെ ഷമീര്‍, അബ്ദുസലാം ഇസ്ലാഹി, കബീര്‍ മൂവാറ്റുപുഴ, വി കെ ലൈല, അലി പുല്ലേപ്പടി, സാലിം മേക്കാലടി, ഹുസൈന്‍ ആലുവ, ജമീല ടീച്ചര്‍ കൊച്ചി, അബ്ദുല്‍ ഗനി സ്വലാഹി, ഹഫ്‌സത്ത് ആലുവ, റജീന പട്ടിമറ്റം, അഫ്‌സല്‍ കൊച്ചി, നൗഷാദ് തണ്ടേക്കാട്, തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!