

കോഴിക്കോട്: കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറിയും കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ബി എം ജമാലിന് പൗര സ്വീകരണം നല്‍കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 13ന് വൈകുന്നേരം നാലിന് അളകാപുരിയില്‍ നടക്കുന്ന സ്വീകരണത്തില്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, എം എല്‍ എമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, തോട്ടത്തില്‍ രവീന്ദ്രന്‍, പി ടി എ റഹീം, പി ഉബൈദുല്ല, എം കെ രാഘവന്‍ എം പി, ഡപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദ്, പി വി ഗംഗാധരന്‍, പി മോഹനന്‍ മാസ്റ്റര്‍, അഡ്വ. കെ. പ്രവീണ്‍ കുമാര്‍, ഉമ്മര്‍ പാണ്ടികശാല, അഡ്വ. കെ സൈതാലിക്കുട്ടി, ടി പി അബ്ദുല്ലക്കോയ മദനി, ടി വി ബാലന്‍, എന്‍ അലി അബ്ദുല്ല, ഡോ. കെ മൊയ്തു, അഡ്വ. സി ജയകുമാര്‍, അഡ്വ. പി വി സൈനുദ്ദീന്‍, അഡ്വ. എം ഷറഫുദ്ദീന്‍, അബ്ദുറഹിമാന്‍ പെരിങ്ങാടി, എം എ റസാഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം സി മായിന്‍ഹാജി, ട്രഷറര്‍ എം വി കുഞ്ഞാമു, കണ്‍വീനര്‍മാരായ പി ഇസ്മാഈല്‍, ഫൈസല്‍ പള്ളിക്കണ്ടി
എന്നിവര്‍ പങ്കെടുത്തു.
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

