
കൊച്ചി: പെരുമ്പാവൂരില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയി്ല്‍ ഇല്ല. ഇതോടെ സ്ഥാനാര്‍ഥിത്വം പ്രതിസന്ധിയിലായി. നടത്താനിരുന്ന റോഡ് ഷോ സ്ഥാനാര്‍ഥിയുടെ ‘അനാരോഗ്യത്തെ’ തുടര്‍ന്ന് മാറ്റിവെച്ചു. ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി പദയാത്ര നടത്തി മടങ്ങി.

തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ താമസിക്കുന്ന ലക്ഷ്മിപ്രിയയ്ക്ക് അവിടെയോ തൃക്കാക്കരയിലെ ഫ്‌ളാറ്റുള്ള പ്രദേശത്തോ പേരില്ലെന്നാണ് അറിയുന്നത്. ഇതോടെയാണ് ഓഫിസ് തുറന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കിയത്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡുകളും എടുത്തുമാറ്റി. കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസവര്‍മയാണ് റോഡ് ഷോ ഉദ്ഘാടനം ചെയ്യാനെത്തിയത്.

ചൊവ്വാഴ്ചയാണ് ട്വന്റി 20 നേതാവ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ലക്ഷ്മി പ്രിയയ്ക്ക് പുറമേ വീണാ നായര്‍, അഞ്ജലി നായര്‍, പ്രോമി കുര്യാക്കോസ്, അഖില്‍ മാരാര്‍ തുടങ്ങി സിനിമാ- സീരിയല്‍- ബിഗ്‌ബോസ് രംഗത്തെ നിരവധി പേരെ ട്വന്റി 20 ്സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരുന്നു.
ബി ജെ പി എ ക്ലാസ് മണ്ഡലമായി പരിഗണിച്ചിരുന്ന തൃപ്പൂണിത്തുറയില്‍ ട്വന്റി 20യുടെ സിനിമാ താരം അഞ്ജലി നായരാണ് മത്സര രംഗത്തുള്ളത്. ഏറ്റുമാനൂരില്‍ ചലച്ചിത്ര- കോമഡി താരം വീണാ നായര്‍, അങ്കമാലിയില്‍ സീരിയല്‍ നടി പ്രോമി കുര്യാക്കോസ്, വൈപ്പിനില്‍ നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസ്, തൃക്കാക്കരയില്‍ ബിഗ് ബോസ് വിജയി അഖില്‍ മാരാര്‍ തുടങ്ങിയവരെയാണ് പ്രഖ്യാപിച്ചത്.

