കോണ്‍ഗ്രസ് പൗര വിചാരണ യാത്ര ആരംഭിച്ചു

Web Desk
1 Min Read

അങ്കമാലി: ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. കെ എസ് ഷാജി നയിക്കുന്ന പൗര വിചാരണ യാത്ര പുളിയനം ജംഗ്ഷനില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ ബി എ അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. പാറക്കടവ് മണ്ഡലം പ്രസിഡന്റ് എം പി നാരായണന്‍ അധ്യക്ഷത വഹിച്ചു.

city exchange

മുന്‍ എം എല്‍ എ പി ജെ ജോയ്, ഡി സി സി സെക്രട്ടറിമാരായ പി വി ജോസ്, മാത്യു തോമസ്, ചന്ദ്രശേഖര വാര്യര്‍, ഷൈജോ പറമ്പി, അഡ്വ. കെ ബി സാബു, സെബി കിടങ്ങേന്‍, പി വി സജീവന്‍, മനോജ് മുല്ലശ്ശേരി, കെ വി മുരളി, കോണ്‍ഗ്രസ് കാലടി ബ്ലോക്ക് പ്രസിഡന്റ് സാംസണ്‍ ചാക്കോ, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അല്‍ഫോന്‍സ് ഡേവിസ്, അങ്കമാലി നഗരസഭാ ചെയര്‍മാന്‍ റെജി മാത്യു, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയദേവന്‍, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!