

ദോഹ: ആഗോള സാമ്പത്തിക ആഘാതങ്ങളുടെ കാലഘട്ടത്തില്‍ ഇന്ത്യയ്ക്ക് സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനാവുന്ന ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ രണ്ട് അടിസ്ഥാന ശക്തികളായ യുവാക്കളേയും എം എസ് എം ഇകളും ബജറ്റില്‍ പരിഗണിക്കപ്പെട്ടുവെന്നും അദ്ദേഹം വിശദമാക്കി.

പരമ്പരാഗതവും വളര്‍ന്നുവരുന്നതുമായ മേഖലകളില്‍ തുല്യ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമതുലിതമായ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. സാങ്കേതികവിദ്യയും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയും മുമ്പോട്ടേക്കുള്ള വഴി സുഗമമാക്കും.

2023നെ യു എന്‍ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ ചെറുധാന്യ് കര്‍ഷകരെ കുറിച്ച് ആഗോള അവബോധം വളര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെയും ചെറുധാന്യ ഉത്പാദനത്തിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള ബജറ്റിലെ പദ്ധതികളെയും അദീബ് അഭിനന്ദിച്ചു.
എം എസ് എം ഇകളെ ഉള്‍പ്പെടുത്താനും പാന്‍ ഒരു പൊതു ഐഡന്റിഫയര്‍ ആക്കാനും ഡിജിലോക്കറിലെ സേവനങ്ങളുടെ വ്യാപ്തി വിപുലീകരിക്കാനുള്ള തീരുമാനം ഉപയോക്തൃ ഡോക്യുമെന്റേഷന് വലിയ ഉത്തേജനം നല്‍കുമെന്നും അത്തരം കമ്പനികള്‍ക്കിടയില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ നടത്തുന്ന എന്‍ ബി എഫ് സികളുടെയും ഫിന്‍ടെക്കുകളുടെയും ഓണ്‍ബോര്‍ഡിംഗ് ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും അദീബ് അഹമ്മദ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംയോജിതവും നൂതനവുമായ സമീപനം സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ടൂറിസം മേഖലയ്ക്ക് ശുഭസൂചന നല്‍കുന്നതായി ട്രാവല്‍ ആന്റ് ലക്ഷ്വറി ഹോസ്പിറ്റാലിറ്റി മേഖലയിലും നിക്ഷേപമുള്ള അദീബ് ചൂണ്ടിക്കാട്ടി. സ്വദേശ് ദര്‍ശന്‍, ദേഖോ അപ്നാ ദേശ് എന്നീ പദ്ധതികള്‍ക്ക് കീഴില്‍ ജി ഐ ഉത്പന്നങ്ങളുടെയും വെര്‍ച്വല്‍ ആസ്തികളുടെയും ആഗോള പ്രൊഫൈല്‍ ഉയര്‍ത്തുന്നതിനായി യൂണിറ്റി മാള്‍ പോലുള്ള ഭൗതിക സംരംഭങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നത് പ്രോത്സാഹജനകമാണ്.
പൊതു- സ്വകാര്യ പങ്കാളികളുടെ ഒത്തുചേരലിലൂടെ ടൂറിസം മേഖല വികസിപ്പിക്കാനുള്ള നിര്‍ദ്ദേശം മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കും. 50 പുതിയ വിമാനത്താവളങ്ങള്‍ തുറക്കാനുള്ള നിര്‍ദ്ദേശം കൂടുതല്‍ ഇന്‍ബൗണ്ട് ട്രാഫിക്കിനെ വര്‍ധിപ്പിക്കുകയും ഈ മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

