

ദോഹ: ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ 2022ലെ കറപ്ഷന്‍ പെര്‍സെപ്ഷന്‍സ് ഇന്‍ഡക്സില്‍ (സി പി ഐ) അറബ് ലോകത്ത് ഖത്തര്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സ്‌കോറായ 100ല്‍ 58 നേടിയ ഖത്തര്‍ 2015ല്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 71 നേടിയിരുന്നു. നംബിയോ ക്രൈം ഇന്‍ഡക്സ് പ്രകാരം അടുത്തിടെ ഖത്തര്‍ ലോകത്തിലെ ‘സുരക്ഷിത രാജ്യം’ ആയി തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരമായി ദോഹയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

അറബ് ലോകത്ത് 67 സ്‌കോര്‍ നേടിയ യു എ ഇക്കാണ് ഒന്നാം സ്ഥാനം. യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളായ ലിബിയ (17), യെമന്‍ (16), സിറിയ (13) എന്നിവയാണ് സി പി ഐ പ്രകാരം അറബ് ലോകത്ത് ഏറ്റവും അഴിമതിയുള്ള അറബ് രാജ്യങ്ങള്‍.
രാജ്യത്തിന്റെ സ്‌കോര്‍ 0 മുതല്‍ 100 വരെയാണ് കണക്കാക്കുന്നത്. പൊതുമേഖലാ രംഗത്തെ അഴിമതിയുടെ തലമാണ് ഇത് വെളിപ്പെടുത്തുന്നത്. പൂജ്യം എന്നാല്‍ ഉയര്‍ന്ന അഴിമതിയും 100 അഴിമതിയില്ലാത്തതുമാണ്.
അഴിമതിയും സംഘര്‍ഷവും സുരക്ഷയും പരസ്പരം ബന്ധപ്പെട്ട സംഗതികളാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ അഭിപ്രായത്തില്‍ ഭരണം നിലനിര്‍ത്താനും രാഷ്ട്രീയ അഖണ്ഡതയെ തടസ്സപ്പെടുത്താനും മുകളില്‍ നില്‍ക്കുന്നവരെ അനുവദിക്കുന്ന അധികാര ഘടനകളെ തകര്‍ക്കാന്‍ അറബ് വസന്തത്തെ തുടര്‍ന്നുണ്ടായ നേതൃമാറ്റങ്ങളുടെ പരാജയം ചൂണ്ടിക്കാട്ടി ഈ പ്രദേശം സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുന്നത് തുടരുകയാണ്. ഈ പരാജയങ്ങള്‍ വ്യാപകമായ ആഭ്യന്തര കലാപത്തിനും അക്രമാസക്തമായ സംഘട്ടനത്തിനും കാരണമായതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ആളുകള്‍ അവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയും അത് അധികാരത്തിന്റെ അസ്ഥിരതയും ഏകീകരണവും രാഷ്ട്രീയ അഴിമതിക്ക് ഇന്ധനമാവുകയും ചെയ്തു.
ഗള്‍ഫ് മേഖലയില്‍ കുവൈത്തിനാണ് ഏറ്റവും കുറവ് റാങ്കിംഗ്- 42. സൗദി അറേബ്യ 51, ബഹ്റൈന്‍, ഒമാന്‍ എന്നിവ 44 എന്നീ റാങ്കുകളും നേടി.
ഈ വര്‍ഷം സൂചികയില്‍ 90 പോയിന്റുമായി ഡെന്മാര്‍ക്ക് ഒന്നാം സ്ഥാനത്തും 87 പോയിന്റ് വീതമുള്ള ഫിന്‍ലന്‍ഡും ന്യൂസിലന്‍ഡും തൊട്ടുപിന്നിലുമാണ്. സംഘര്‍ഷ ബാധിത രാജ്യങ്ങളായ സൊമാലിയയും ദക്ഷിണ സുഡാനും സിറിയയും യഥാക്രമം 12, 13, 13 പോയിന്റുമായി സൂചികയുടെ ഏറ്റവും താഴെയാണ്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

