

ദോഹ: ഖത്തര്‍ ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് ഖത്തറിലെത്തിയ ബ്ലൂംബെര്‍ഗ് മീഡിയ ഗ്രൂപ്പിന്റെയും ബ്ലൂംബെര്‍ഗ് ഫിലാന്ത്രോപീസിന്റെയും സ്ഥാപകന്‍ മൈക്കല്‍ ആര്‍ ബ്ലൂംബര്‍ഗിനെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചു. ഇക്കണോമിക്ക് ഫോറത്തിന്റെ അജണ്ടയിലെ നിരവധി വിഷയങ്ങള്‍ അവലോകനം ചെയ്തു. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയില്‍ സംസാരിച്ചു.

