

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി സാമൂഹിക- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റു കൂടിയായ സുബ്രഹ്മണ്യ ഹെബ്ബഗേലുവിനെ സേവാ സമ്പാദ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ബണ്ട്‌സ് ഖത്തറിന്റെ ബന്തോത്സവ 2023 പരിപാടിയിലാണ് സുബ്രഹ്മണ്യ ഹെ്ബ്ബഗേലുവിനെ ആദരിച്ചത്.

കോവിഡ് സാഹചര്യത്തില്‍ മികച്ച സേവനം കാഴ്ചവെച്ച അദ്ദേഹം ആയിരക്കണക്കിന് ഭക്ഷണ പാക്കറ്റുകളും മെഡിക്കല്‍ സഹായങ്ങളും ഉള്‍പ്പെടെ സംഘടിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും പ്രധാന പങ്കാണ് വഹിച്ചത്.
