
ദോഹ: നാട്ടിലേതുപോലുള്ള മിനി ഫുഡ് ട്രക്ക് ഖത്തറില്‍ അവതരിപ്പിച്ച് ക്യു ബോക്‌സ്. ടുക് ടുക് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഫുഡ് ട്രക്കിന്റേത് ചൈന, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ കൂടുതല്‍ പേര്‍ അറിയുന്ന ഡിസൈനിലാണ് ചെയ്തിരിക്കുന്നത്.

മാളുകള്‍ ഉള്‍പ്പെടെ ചെറിയ സ്ഥലങ്ങളില്‍ ബിസിനസ് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് ടുക് ടുകിന്റെ രൂപകല്‍പ്പന. ഐസ്‌ക്രീം, പോപ്‌കോണ്‍, കോഫി തുടങ്ങിയവയുടെ വില്‍പ്പനയ്ക്ക് ഏറ്റവും അനുയോജ്യമാണ് ടുക് ടുക്. 1.8 മീറ്റര്‍ കാബിനറ്റും 1.4 മീറ്റര്‍ വീതിയുമുള്ള വാഹനത്തിന്റെ അകവശം ബിസിനസിന് അനുയോജ്യമായ സ്ഥലം അനുവദിക്കുന്നുണ്ട്. ബിസിനസിന് അനുസരിച്ചുള്ള ഉപകരണങ്ങള്‍ ടുക് ടുകിന് അകത്ത് തയ്യാറാക്കാന്‍ സാധിക്കും. ഒരാള്‍ക്ക് കയറി നിന്ന് ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ നല്‍കാനാവുന്ന ഉയരവും അകത്തുണ്ട്.

തുറന്ന പ്രദേശങ്ങളാണെങ്കില്‍ വാഹനത്തിന്റെ ഇരുവശവും തുറന്നുവെച്ചാല്‍ വിശാലമായ സ്ഥലം ലഭിക്കുമെന്നതും ടുക് ടുകിന്റെ പ്രത്യേകതയാണ്. മികച്ച ഡിസൈനിലുള്ള ടുക് ടുകിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാല്‍ 33576448 എന്ന നമ്പറിലോ www.qboxtrading.com എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
