ബഹ്‌റൈനിലെ വടക്കുപടിഞ്ഞാറന്‍ കാറ്റ് തുടരുമെന്ന് കാലാവസ്ഥ അധികൃതര്‍

Web Desk
1 Min Read

മനാമ: ബഹ്റൈനില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച വടക്കുപടിഞ്ഞാറന്‍ കാറ്റ് ഇന്നും തുടരുമെന്ന് കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്ത് താപനില ഏകദേശം 10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ടെന്നും പ്രത്യേകിച്ച് രാത്രിയും പുലര്‍ച്ചെ സമയങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കി.

city exchange

പകല്‍ സമയങ്ങളില്‍ ചില പ്രദേശങ്ങളില്‍ പൊടി ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തണുപ്പിനൊപ്പം ചില ഭാഗങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷവും അനുഭവപ്പെടും.

നാളേക്കുള്ള കാലാവസ്ഥാ പ്രവചനപ്രകാരം തണുത്ത കാലാവസ്ഥ തുടരുമെന്നും കാറ്റിന്റെ ദിശയില്‍ മാറ്റം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പ്രത്യേകിച്ച് രാത്രികാല യാത്രകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!