
മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ബ്രീസ് വാര്‍ഷികത്തിന്റെയും ഗ്രാന്റ് മൗലിദിന്റെയും പോസ്റ്റര്‍ വി പി എ ആട്ടീരി തങ്ങള്‍ പ്രകാശനം ചെയ്തു.

ഐ സി എഫ് ഗുദൈബിയ റീജിയന്‍ മദ്ഹുറസൂല്‍ സമ്മേളന വേദിയിലായിരുന്നു ചടങ്ങ്. സെപ്റ്റംബര്‍ നാലിന് ഹൂറ ചാരിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി മദ്ഹ് ഗാന, ഗാനരചന മത്സരങ്ങളും നടക്കും. പരിപാടിക്ക് നേതൃത്വം നല്‍കാന്‍ ശിഹാബുദ്ദീന്‍ പരപ്പ ചെയര്‍മാനും മുഹമ്മദ് സഖാഫി കണ്‍വീനറുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
