കെ എം സി സി നവോത്സവ് 2കെ24 ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുടക്കം

Web Desk
0 Min Read

ദോഹ: ആവേശകരമായ കലോത്സവ കാലം തീര്‍ക്കാന്‍ എന്ന പ്രമേയത്തില്‍ കെ എം സി സി ഖത്തര്‍ സംഘടിപ്പിക്കുന്ന നവോത്സവ് 2കെ24ന്റെ കായിക മത്സരങ്ങള്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റോടെ തുടക്കമാവും.

city exchange

ജനുവരി 31, ഫെബ്രുവരി 1 തിയ്യതികളിലാണ് മത്സരം നടക്കുന്നത്. ഒമ്പത് ജില്ലാ, ഏരിയ ഘടകങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലാതല മത്സര പടിപടികളിലെ ടീമുകള്‍ തമ്മിലാണ് മത്സരം.

ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വൈകിട്ട് അഞ്ച് മണിക്ക് മത്സരം ആരംഭിക്കും. ശനിയാഴ്ച ഫൈനല്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!