

ദോഹ: കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ് എസ് പി ത്രൈമാസ സീറോ ബാലന്‍സ് ക്യാമ്പയിനില്‍ ഏറ്റവും കൂടുതല്‍ സീറോ ബാലന്‍സ് ആക്കിയ മണ്ഡലങ്ങള്‍ക്കും നറുക്കെടുപ്പിലൂടെ വിജയികളായ അംഗങ്ങള്‍ക്കും ഉപഹാരം നല്‍കി. ജില്ലയിലെ 1296 അംഗങ്ങള്‍ സീറോ ബാലന്‍സ് ആക്കിയിരുന്നു.

രണ്ട് കാറ്റഗറിയിലായി നടന്ന മത്സരത്തില്‍ കാറ്റഗറി എയില്‍ റ്റപ്പാലം മണ്ഡലം 77 ശതമാനത്തോടെയും കാറ്റഗറി ബിയില്‍ സംയുക്ത മണ്ഡലം 89 ശതമാനത്തോടെയും ഒന്നാം സ്ഥാനം നേടി. കാറ്റഗറി എ വിജയികളകളായ ഒറ്റപ്പാലം മണ്ഡലത്തിനുള്ള ഉപഹാരം സംസ്ഥാന സെക്രട്ടറി വി ടി എം സാദിഖും കാറ്റഗറി ബി വിജയികളകളായ സംയുക്ത മണ്ഡലത്തിനുള്ള ഉപഹാരം ജില്ലാ പ്രസിഡണ്ട് ജാഫര്‍ സാദിഖും കൈമാറി.

മണ്ഡലം കമ്മിറ്റികള്‍ക്ക് വേണ്ടി ഒറ്റപ്പാലം മണ്ഡലം ഭാരവാഹികളായ റഷീദ് പുളിക്കലകത്ത്, സുബൈര്‍ മൂച്ചിക്കല്‍, താഹിര്‍, അഹ്മദ് ജാസിം, ബഷീര്‍, അനസ് എന്നിവരും സംയുക്ത മണ്ഡലത്തിന് വേണ്ടി അബ്ദുല്‍ മജീദ് സകരിയ എന്നിവരും ചേര്‍ന്ന് ഏറ്റുവാങ്ങി.
സീറോ ബാലന്‍സ് ആക്കിയ ജില്ലയിലെ 1296 അംഗങ്ങളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത അഞ്ച് മെഗാ സമ്മാന വിജയികള്‍ക്കും 10 പ്രോത്സാഹന സമ്മാന വിജയികള്‍ക്കുമുള്ള സമ്മാനങ്ങളും ചടങ്ങില്‍ കൈമാറി.
ഒന്നാം സമ്മാനം ഗോള്‍ഡ് കോയിന്‍ തൃത്താല മണ്ഡലത്തില്‍ നിന്നുള്ള ഷംസുദ്ദീന്‍ കരസ്ഥമാക്കി. രണ്ടാം സമ്മാനം സ്മാര്‍ട്ട് ഫോണ്‍ പട്ടാമ്പി മണ്ഡലത്തില്‍ നിന്നുള്ള നൗഷാദും മൂന്നാം സമ്മാനം ഹോക്കോ സ്പീക്കര്‍ മുഹമ്മദ് നൗഫലും നാലാം സമ്മാനം ട്രാവല്‍ വൗച്ചര്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്നുള്ള അജ്മല്‍ ഹാഷിഖും അഞ്ചാം സമ്മാനം ഗോള്‍ഡ് വൗച്ചര്‍ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ഫഹീമും കരസ്ഥമാക്കി. സമ്മാനങ്ങള്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, അതിഥികള്‍ ചേര്‍ന്ന് കൈമാറി.
ജില്ലാ ഭാരവാഹികളായ അമീര്‍ തലക്കശ്ശേരി, റസാഖ് ഒറ്റപ്പാലം, നിസാര്‍ ഫൈസി, അസര്‍ പള്ളിപ്പുറം, സിറാജുല്‍ മുനീര്‍, മൊയ്ദീന്‍ കുട്ടി, ഷാജഹാന്‍, നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

