ഇന്‍കാസ് ഖത്തര്‍ മലപ്പുറം അഡ്വ. വി വി പ്രകാശ് അനുസ്മരണം നടത്തി

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ സി സി മുംബൈ ഹാളില്‍ ‘പ്രകാശ സ്മരണ’ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

city exchange

മലപ്പുറം ജില്ലാ പ്രസിഡന്റ് സന്ദീപ് ഗോപിനാഥ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ആഷിക് തിരൂര്‍ സ്വാഗതവും വിനോദ് പുത്തന്‍വീട്ടില്‍ മോഡറേറ്ററായ അനുസ്മരണ സമ്മേളനത്തില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവരിക്കല്‍, ട്രഷറര്‍ ഈപ്പന്‍ തോമസ്, ഇന്‍കാസ് ഖത്തര്‍ നേതാക്കളായ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, കെ വി ബോബന്‍, കെ എം സി സി മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഷിബു സുകുമാരന്‍, അഷ്റഫ് നന്നമുക്ക്, മുനീര്‍ പള്ളിക്കല്‍, ഷമീര്‍ പുന്നൂരാന്‍, അബ്ദു റഹൂഫ് മങ്കട, യൂത്ത് വിംഗ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ദീപക് ചുള്ളിയില്‍, ഇന്‍കാസ് ഖത്തര്‍ വനിതാ വിങ് ആക്ടിങ് പ്രസിഡന്റ് ആശ ജെറ്റി, ഐ വൈ സി ഖത്തര്‍ വൈസ് ചെയര്‍മാന്‍ ശിഹാബ് നരണിപ്പുഴ, ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് ഷറഫുദീന്‍ നന്നമുക്ക്, സെക്രട്ടറി സിജോ നിലമ്പൂര്‍ എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് വാഴക്കാട്, ജനറല്‍ സെക്രട്ടറിമാരായ ഷംസീര്‍ കാളച്ചാല്‍, സലിം എരമംഗലം, സെന്‍ട്രല്‍ കമ്മിറ്റി അംഗമായ സി എ സലാം, യൂത്ത് വിങ് ഭാരവാഹി നബീല്‍ കാളികാവ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജില്ലാ കമ്മിറ്റി ട്രഷറര്‍ സിദ്ധിഖ് ചെറുവല്ലൂര്‍ നന്ദി പറഞ്ഞു.

അഡ്വ. വി വി പ്രകാശിന്റെ രാഷ്ട്രീയജീവിതവും സാമൂഹിക ഇടപെടലുകളും കാഴ്ചപ്പാടുകളും ഓര്‍മ്മിക്കുന്ന തരത്തിലുള്ള വീഡിയോ പ്രദര്‍ശനവും ശ്രദ്ധേയമായി.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!