ഐ എസ് ഡി സ്‌കൂളില്‍ വര്‍ണ്ണാഭമായ ഡോക്ടേഴ്‌സ് ഡേ ആഘോഷം

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി സീനിയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് സ്‌കൂളില്‍ ഇവന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഡോക്ടേഴ്‌സ് ഡേ’ ആഘോഷിച്ചു.
സ്‌കൂള്‍ ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.

city exchange

വൈസ് പ്രിന്‍സിപ്പാള്‍ ദിവ്യ കെ പി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയിലെ ഡോക്ടര്‍മാരായ ഡോ. പി വി അബൂബക്കര്‍, ഡോ. അഹമ്മദ് ഷാഫി, ഡോ. ജസ്‌ന എന്നിവരെ ആദരിച്ചു. കൂടാതെ പൂര്‍വ്വവിദ്യാര്‍ഥികളായ ഡോ. ഇസ്മയില്‍ അഹമ്മദ്, ഡോ. സാദിയ അബ്ദുല്‍ നാസര്‍, ഡോ. കെ പി ഷമീന എന്നിവരെയും ആദരിച്ചു.

പങ്കെടുത്ത എല്ലാ ഡോക്ടര്‍മാരും അവരുടെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കിട്ടു. എട്ട്, ഒന്‍പത്, പതിനൊന്ന് ക്ലാസ്സുകളിലെ കുട്ടികള്‍ ആതുര സേവന രംഗത്തെക്കുറിച്ചുള്ള വിവിധ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

- Advertisement -
Ad image

കെ ജി ക്ലാസുകളിലെ കുരുന്നു പ്രതിഭകള്‍ ഡോക്ടര്‍മാരുടെ വേഷം അണിഞ്ഞത് പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തി. മിഡില്‍ സെക്ഷന്‍ കോര്‍ഡിനേറ്റര്‍ എം വി സീന ടീച്ചര്‍ നന്ദി പറഞ്ഞു. പ്രൈമറി സെക്ഷന്‍ കോര്‍ഡിനേറ്റര്‍ ഷീബ ടീച്ചര്‍ അവതാരകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!