സഞ്ചാര യോഗ്യമല്ലാത്ത റോഡ് യോഗ്യമാക്കാന്‍ ഭരണാനുമതി

Web Desk
1 Min Read

ആലുവ: വളരെ കാലമായി കുഴികള്‍ രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാതായ പൈപ്പ് ലൈന്‍ റോഡിന്റെ ആലുവ വാട്ടര്‍ അതോറിറ്റി ഓഫീസ് മുതല്‍ പട്ടേരിപ്പുറം വരെയുള്ള ഭാഗം ഇന്റര്‍ലോക്കിങ്ങ് ടൈല്‍സ് വിരിച്ച് സഞ്ചാര യാഗ്യമാക്കുന്നതിന് എം എല്‍ എയുടെ 2022-23ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.193 കോടി രൂപ ഭരണാനുമതി ലഭിച്ചു.

city exchange

സഞ്ചാര യോഗ്യമല്ലാതായിക്കിടക്കുന്ന പൈപ്പ് ലൈന്‍ റോഡിന്റെ കാസിനോ തിയേറ്റര്‍ മുതല്‍ കളത്തില്‍ ലൈന്‍ വരെയുള്ള ഭാഗം ഇന്റര്‍ലോക്കിങ്ങ് ടൈല്‍സ് വിരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 63.6 ലക്ഷം രൂപയുടെയും അങ്ങനെ മൊത്തം 1.829 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. ഈ പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും വളരെ കാലമായി സഞ്ചാര യോഗ്യമല്ലാതായ ഈ റോഡുകളുടെ പുനരുദ്ധാരണം വേണമെന്ന പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യമാണ് ഇതിലൂടെ യാഥാര്‍ഥ്യമാകുന്നതെന്നും എം എല്‍ എ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!