

ആലുവ: റോഡുകളിലെ അപകടകരമായ കുഴികള്‍ അടക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകള്‍ പി ഡബ്ല്യു ഡി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലേക്ക് ആംബുലന്‍സ് കടന്നുവന്ന റൂട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ റൂറല്‍ എസ് പിക്ക് കത്ത് നല്കി.

ബാരിക്കേഡ് വെച്ച് ഗതാഗതം നിയന്ത്രിച്ച റോഡിലേക്കാണ് പൊലീസ് ആംബുലന്‍സ് കടത്തിവിട്ടത്. ആംബുലന്‍സ് വന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം താത്ക്കാലികമായി നിര്‍ത്തി വഴിയൊരുക്കുകയായിരുന്നുവെന്നും എം എല്‍ എ അറിയിച്ചു.

പൊലീസിനെ മുന്‍കുട്ടി യൂത്ത് കോണ്‍ഗ്രസ്സ് അറിയിച്ചതുകൊണ്ടാണ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തന്നെ ഗതാഗതം നിയന്ത്രിച്ചത്. പ്രസ്തുത വഴിയിലേക്കാണ് ആംബുലന്‍സ് കടത്തിവിട്ട് സമരപരിപാടി അലങ്കോലപ്പെടുത്താന്‍ പൊലീസ് ഗൂഢാലോചന നടത്തിയതെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ കുറ്റപ്പെടുത്തി. ആംബുലന്‍സിലെ രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണോ എന്ന സംശയമുണ്ടെന്നും എം എല്‍ എ പറഞ്ഞു.

