കാസര്‍ഗോഡ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ബിസിനസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Web Desk
2 Min Read

കാസര്‍ഗോഡ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ മികച്ച വിദേശ വ്യവസായിക്കുള്ള ബിസിനസ് അവാര്‍ഡ് ഡോ. എം പി ഷാഫി ഹാജിക്ക് വേണ്ടി മകള്‍ ഏറ്റുവാങ്ങുന്നു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് മൂന്നാമത് ബിസിനസ് അവാര്‍ഡ് ജേതാക്കള്‍ ഏറ്റുവാങ്ങി. കാസര്‍ഗോഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി ഫത്താഹ് ബങ്കര അധ്യക്ഷത വഹിച്ചു. സുല്‍ഫ്‌ലക്‌സ് മാറ്റേഴ്‌സ് കമ്പനി ഉടമ മുഹമ്മദ് കുഞ്ഞി എം ടി ഉദ്ഘാടനം ചെയ്തു.

city exchange

മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്‌റഫ് മുഖ്യാതിഥിയായിരുന്നു. യു കെ ഗ്രൂപ്പ് ഓഫ് കമ്പനി എം ഡി യു കെ യൂസഫ്, ഫര്‍ണിച്ചര്‍ ഡീലേഴ്‌സ് ആന്റ് മാനുഫാക്‌ചേഴ്‌സ് സംസ്ഥാന സെക്രട്ടറി ഷാഫി നാലപ്പാട്, കാസര്‍േഗാഡ് ജില്ലാ ചെറുകിട വ്യവസായ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ബിന്ദു, കാഞ്ഞങ്ങാട് ചേംബര്‍ സെക്രട്ടറി രവീന്ദ്രന്‍ കണ്ണങ്കൈ, മഞ്ചേശ്വരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഇന്‍ചാര്‍ജ് ഡോ. ഷേക്ക് ബാബ, തുളസീധരന്‍ നായര്‍, ഖമറുദ്ദീന്‍ തളങ്കര, ബാബുരാജ്, മജീദ് ഫാഷന്‍ സംസാരിച്ചു.

കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ബിസിനസിലെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച 13 പേര്‍ക്കാണ് കാസര്‍ഗോഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് 2021 അവാര്‍ഡ് നല്‍കിയത്. മികച്ച സംരംഭക യൂണിറ്റായി റഹ്മാനിയ ബേക്കറി ഉടമ അബ്ദുറഹ്മാന്‍ ടി, മികച്ച വിദേശ വ്യവസായി ഡോ. എം പി ഷാഫി ഹാജി, മികച്ച ആഭ്യന്തര വ്യവസായി എന്‍ എ സുലൈമാന്‍, വിദേശ, ആഭ്യന്തര വ്യവസായി കുദ്രോളി അബ്ദുറഹ്മാന്‍, മികച്ച വ്യവസായി അബ്ദുറഹ്മാന്‍ സാദിഖ് ബി എ, മികച്ച സ്ത്രീ സംരംഭക മറിയം ഇബ്രാഹിം, മികച്ച സ്ഥാപനം ജെ-വണ്‍ ജാവിദ് ഷാഫി, സേവനധിഷ്ഠ സംരംഭകന്‍ കെ ആര്‍ മനോജ്, മികച്ച വിദേശ വിവരസാങ്കേതിക സംരംഭകന്‍ ബഷീര്‍ കിന്നിംഗാര്‍, മികച്ച മാലിന്യ വ്യവസായ സംരംഭകന്‍ കുഞ്ഞബ്ദുല്ല, ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഉനൈസ്, മികച്ച യുവ വ്യവസായി ഷെഫീഖ് ബെന്‍സര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!