

തിരുവനന്തപുരം: വെട്ടുകാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗപര്‍ണികാതീരം ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ വില്യം ഡിക്രൂസ് പുരസ്‌ക്കാരം നാടക, ടെലിവിഷന്‍, ചലച്ചിത്ര സംവിധായകന്‍ സി വി പ്രേംകുമാറിന്. പതിനയ്യായിരം രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ഡോ. അംബികാത്മജന്‍ നായര്‍ ചെയര്‍മാനും പ്രൊഫ. അലിയാര്‍, അയിലം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

അവാര്‍ഡ്ദാനം ഡിസംബര്‍ മൂന്നിന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കും. മലയാള നാടകശാഖയ്ക്ക് വിലമതിക്കാനാകാത്ത നിരവധി സംഭാവനകള്‍ നല്കിയ അതുല്യ കലാകാരനായിരുന്നു വില്യം ഡിക്രൂസ്.
