

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന് നടത്തുന്ന ഓണച്ചന്ത ചൂര്‍ണ്ണിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിച്ചു. കൃഷിഭവന് തുടങ്ങിയ ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വഹിച്ചു.

വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റൂബി ജിജി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഷെഫീക്ക്, തായിക്കാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, അംഗങ്ങളായ പി എസ് യൂസഫ്, ലീന ജയന്, കൃഷി ഓഫീസര്‍ അരുണ്‍ പോള്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കദീജ സി എം, കൃഷി അസിസ്റ്റന്റുമാരായ സരിത എസ്, രതീഷ് കര്‍ഷക സമിതി അംഗം ശശി തൂമ്പായില്‍, കട്ടേപ്പാടം പാടശേഖര സമിതി പ്രസിഡന്റ് ഹൈദ്രോസ് കാരോത്തുകുഴി, മനോഹരന് തറയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ചന്തയിലേക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിച്ചിരുന്നു. കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങുന്നതിനാല്‍ മിതമായ നിരക്കില്‍ ഉത്പന്നങ്ങള്‍ ലഭിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടെന്ന് കൃഷി ഓഫീസര്‍ അരുണ്‍ പോള്‍ പറഞ്ഞു.

