ആലുവ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തുക അനുവദിച്ചു

Web Desk
1 Min Read

ആലുവ: ഭൗതികസാഹചര്യങ്ങള്‍ വളരെ കുറവായ ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള ആലുവ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി എഴുപതുലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചു.

city exchange

പുതുതായി നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ കല്ലിടല്‍ കര്‍മ്മം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയ സി കെ സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ ഫാസില്‍ ഹുസൈന്‍, എം പി സൈമണ്‍, ലിസ്സ ജോണ്‍സണ്‍, കൗണ്‍സിലര്‍മാരായ ശ്രീലത രാധാകൃഷ്ണന്‍, ജെയ്‌സണ്‍ പീറ്റര്‍, പി ടി എ പ്രസിഡന്റ് ദിനാര്‍ കെ എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ് പ്രതിനിധി സുധി സുദര്‍ശനന്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!