

ആലുവ: അതിരൂക്ഷമായ വിലക്കയറ്റത്തിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ച് ചൂര്‍ണ്ണിക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണ കമ്പനിപ്പടി ജംഗ്ഷനില്‍ നടത്തി.

കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി മാധവന്‍ കുട്ടി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജിന്‍ഷാദ് ജിന്നാസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

ഡി സി സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി, പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, ബ്ലോക്ക് ഭാരവാഹികളായ മുഹമ്മദ് ഷെഫീക്ക്, ടി ഐ മുഹമ്മദ്, പി ആര്‍ നിര്‍മ്മല്‍ കുമാര്‍, രാജു കുംബ്ലാന്‍, നസീര്‍ ചൂര്‍ണ്ണിക്കര, സി പി നാസര്‍, വില്ല്യം ആലത്തറ, സി പി നൗഷാദ്, സലീം വാടാപ്പിള്ളി, മണ്ഡലം ഭാരവാഹികളായ രാജേഷ് പുത്തനങ്ങാടി, മനു മൈക്കിള്‍, മനോഹരന്‍ തറയില്‍, റൂബി ജിജി, ടി എഫ് തോമസ്, ഇ എം ഷെരീഫ്, പി എസ് യൂസഫ്, കെ കെ രാജു, എം എസ് സനു, പി എ ഷഹനാസ്, സാദിഖ് മെഴുക്കാട്ടില്‍, ശശി തൂമ്പായില്‍, ഹസീന മുനീര്‍, ബിനോയ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

