വസ്ത്രങ്ങള്‍ വിതരണം ചെയ്തു

Web Desk
1 Min Read

ആലുവ: ഉന്നത് ഭാരത് അഭിയാന്‍ എന്ന പ്രോഗ്രാമിന്റെ ഭാഗമായി മുട്ടം എസ് സി എം എസ് കോളേജും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡും സൊലേസ് എന്ന പരിപാടി സംഘടിപ്പിച്ചു.

city exchange

എസ് സി എം എസ് കോളേജിലെ വിദ്യാര്‍ഥികള്‍ സമാഹരിച്ച ഉപയോഗിക്കാന്‍ സാധിക്കുന്ന വില കൂടിയ വസ്ത്രങ്ങള്‍ നസ്രത്ത് ക്ലബില്‍ വെച്ചു സൗജന്യമായി വിതരണം ചെയ്തു. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം രാജേഷ് പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു.

കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ജി ശശികുമാര്‍ മുഖ്യാതിഥി ആയിരുന്നു. സഹകരണ ബാങ്ക് ഡയറക്ടര്‍ ജോസ്ദാസ് എം പി, ജയദേവന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അരുണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വെയര്‍, ഷെയര്‍, കെയര്‍ എന്നായിരുന്നു പരിപാടിയുടെ മുദ്രാവാക്യം.

Share This Article
Leave a Comment
error: Content is protected !!