

കൊച്ചി: സെക്കനന്റ് കാറുകള്‍ വില്‍പ്പന നടത്തിത്തരാമെന്ന ഉറപ്പില്‍ ഉടമകളില്‍ നിന്നും വാങ്ങിയ ശേഷം അവ മറിച്ചു വിറ്റ് കൃത്യമായ തുക നല്‍കാതെ വിശ്വാസ വഞ്ചന നടത്തിയയാള്‍ അറസ്റ്റില്‍.

തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ വില്ലേജില്‍ പ്ലാമൂട്ടുകട കരയില്‍ പെരുംചേരി വീട്ടില്‍ അമല്‍ കെ എസി നെ (35)യാണ് കൊച്ചി സിറ്റി പൊലീസ് ഡി സി പി ശശിധരന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം എ സി പി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പാലാരിവട്ടം ആലിന്‍ചുവടില്‍ എബി കാര്‍സ് എന്ന യൂസ്ഡ് കാര്‍ ഷോറൂം നടത്തി വരികയായിരുന്നു ഇയാള്‍.

പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ആറു വിശ്വാസ വഞ്ചന കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ മറ്റു പൊലീസ് സ്റ്റേഷനുകളില്‍ കേസുകളെന്തെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

