
അബൂദബി: യു.എ.ഇ വികസിപ്പിച്ച് വിക്ഷേപിച്ച ഗാലിബ് ഉപഗ്രഹം ഭ്രമണ പഥത്തില്‍ പ്രവേശിച്ചു. മാര്‍ഷല്‍ ഇന്റക് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ ഉപഗ്രഹം ഫ്‌ലോറിഡയിലെ കേപ് കാനവേറല്‍ ബഹിരാകാശ സറ്റേഷനില്‍ സ്‌പേസ് എകസ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഉപയോഗിച്ചാണ വിജയകരമായി വിക്ഷേപിച്ചത്.
വന്യജീവികളെ കണ്ടെത്തുന്നതിനായി സഹായിക്കുന്നതാണ് ഉപഗ്രഹം.
സമുദ്രനിരപ്പില്‍ നിന്ന് 550 കിലോമീറ്റര്‍ ഉയരത്തില്‍ ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതായി അധികൃതര്‍ അറിയിച്ചു. നവീന സാങ്കേതികവിദ്യകളുള്ള ഗാലിബ് വിദൂര പ്രദേശങ്ങളിലെ വന്യജീവികളെയും പക്ഷി കുടിയേറ്റത്തെയും മൃഗങ്ങളെയും നിരീക്ഷിക്കാന്‍ സഹായകമാണ്. യു.എ.ഇ ബഹിരാകാശ മേഖലയില്‍ ഏകദേശം 22 ബില്ല്യണ്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

