റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു; പ്രതിഷേധം ഇരമ്പി

Web Desk
1 Min Read

രാമന്തളി: നേവല്‍ അക്കാദമി ഉള്‍പ്പെടെയുള്ള തന്ത്ര പ്രധാന മേഖലകള്‍ സ്ഥിതിചെയ്യുന്ന രാമന്തളി പഞ്ചായത്തിലെ പ്രധാന റോഡുകളായ പുന്നക്കടവ്- കുന്നരു- പാലക്കോട് -എട്ടിക്കുളം റോഡും കാരന്താട്- കുഞ്ഞിമംഗലം റോഡും പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതത്തിന് പോലും സാധിക്കാത്ത സാഹചര്യത്തില്‍ പ്രസ്തുത റോഡ് റീടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു യു ഡി എഫ് രാമന്തളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാരന്തട്ട് ജംഗ്ഷനില്‍ റോഡ് ഉപരോധ സമരം നടത്തി.

city exchange

വി വി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി സഹദുള്ള സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത് മുഖ്യപ്രഭാഷണം നടത്തി.

ഡിസിസി നിര്‍വാസമിതി അംഗം അഡ്വ. ഡി കെ ഗോപിനാഥ്, കെ കെ അഷറഫ്, പി എം അബ്ദുല്ലത്തീഫ്, ഹമീദ് എം ടി പി, ഇസഹാക്ക് പാലക്കോട്, കെ എം കോമളവല്ലി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മുണ്ടക്കല്‍ ഇബ്രാഹിം, ഹാജി സുലൈമാന്‍, ബി പി ഗംഗാധരന്‍, വി വി ഉമ്മര്‍, എ ഒ പി ഹമീദ്, പഞ്ചായത്ത് അംഗങ്ങളായ പി പി നാരായണി, കെ സി ഖാദര്‍, പി അബ്ദുല്‍ അസീസ്, എം പി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പി കെ ഷബീര്‍ സ്വാഗതവും കെ സി അഷ്റഫ് നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!