ആരാധക ഏറ്റുമുട്ടലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ഔദ്യോഗിക പ്രസ്താവന

Web Desk
1 Min Read

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഞായറാഴ്ച നടന്ന ബെംഗളൂരു എഫ് സി- കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മത്സരത്തിന് ശേഷമുണ്ടായ അനിഷ്ട സംഭവങ്ങളെ ഇരു ക്ലബ്ബുകളും ഗൗരവത്തോടെ തന്നെ കാണുന്നതായി കേരള ബ്ലാസ്‌റ്റേഴ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

city exchange

ആരാധകര്‍ തമ്മിലുണ്ടാകുന്ന ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകളെ ഇരു ക്ലബ്ബുകളും ശക്തമായി അപലിപിക്കുന്നു. സംഭവങ്ങളുടെ പ്രകോപനത്തിന് ഉത്തരവാദികളായവരെ ഉള്‍പ്പടെ കണ്ടെത്തുന്നതിനും തുടര്‍ നടപടികള്‍ക്കും ഇരു ക്ലബ്ബുകളും പൂര്‍ണമായും സഹകരിച്ച് പ്രവര്‍ത്തിക്കും.

ഇന്ത്യന്‍ ഫുട്‌ബോളില്‍ വളരെയധികം കാഴ്ചക്കാരെ സൃഷ്ടിക്കുകയും ആരാധകര്‍ ആഘോഷമാക്കുകയും ചെയ്യുന്ന സതേണ്‍ റൈവല്‍റിയില്‍ ആരോഗ്യകരമായ സ്റ്റേഡിയം അന്തരീക്ഷം നിലനിര്‍ത്താന്‍ അതിന്റെ ഭാഗമായിരിക്കുന്ന എല്ലാ പങ്കാളികളില്‍ നിന്നും ആവശ്യമായ പിന്തുണയും സഹകരണവും ആവശ്യമാണ്. സുരക്ഷിതമായ മത്സരങ്ങള്‍ക്കും ഫുട്‌ബോളില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് ആവര്‍ത്തിക്കാനുമുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!