

കൊച്ചി: അസ്വസ്ഥതകളില്ലാത്ത മനസാണ് കായിക, മാനേജ്മെന്റ് മേഖലകളില്‍ വിജയം കൈവരിക്കാന്‍ അനിവാര്യമെന്ന് റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ എന്‍ രാഘവന്‍. നമ്മെ പിന്തിരിപ്പിക്കുന്ന സാഹചര്യത്തെ നമ്മില്‍ നിന്നകറ്റുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെ എം എ) സംഘടിപ്പിച്ച ഡോ. എം വി പൈലി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു കെ എന്‍ രാഘവന്‍.

നൂതന ആശയങ്ങളും രീതികളും ഉള്‍ക്കൊണ്ടാല്‍ മാത്രമേ നിലനില്‍പ്പുണ്ടാകൂ. നൂതനാശയങ്ങള്‍ സ്വാംശീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ വിജയം കൈവരിക്കാന്‍ കഴിയൂ. ടെന്‍ഷനുകളില്ലാതെ ചുമതല നിറവേറ്റാന്‍ മനസിനെ പഠിപ്പിക്കണം. കഴിഞ്ഞു പോയത് ഭാരമായി ചുമന്ന് നടക്കാതിരുന്നാല്‍ ലക്ഷ്യത്തിലെത്താന്‍ കഴിയും. യഥാര്‍ഥ വിജയത്തിന് ശേഷം മാത്രമേ വിജയാഘോഷം നടത്താവൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വേണം വിപണന തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍. കായിക മേഖലയിലും മാനേജ്മെന്റ് മേഖലയിലും ഈ തത്വം പ്രധാനമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ചടുലമായ തീരുമാനങ്ങള്‍ എടുത്താല്‍ മാത്രമേ വിജയം നേടാന്‍ കഴിയൂ. ചെയ്യുന്ന പ്രവൃത്തിയോട് താത്പര്യവും ചടുലമായി പ്രവര്‍ത്തിക്കാനുള്ള മാനസിക നേടണമെന്നും അദ്ദേഹം പറഞ്ഞു.
അസാധ്യമായത് സാധ്യമാക്കാന്‍ ഡോ. എം വി പൈലിക്ക് അനിതരസാധാരണമായ കഴിവുണ്ടായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. പി ആര്‍ പൊതുവാള്‍ പറഞ്ഞു. ആഗോള കാഴ്ചപ്പാടുള്ള ഒരു സാധാരണ മനുഷ്യനായിരുന്നു എം വി പൈലിയെന്നും അദ്ദേഹം പറഞ്ഞു.
കെ എം എ പ്രസിഡന്റ് എല്‍ നിര്‍മല അധ്യക്ഷത വഹിച്ചു. എം വി പൈലി മെമ്മോറിയല്‍ കമ്മിറ്റി ചെയര്‍മാന്‍ എ സി കെ നായര്‍ സ്വാഗതവും കെ എം എ ഓണററി സെക്രട്ടറി അള്‍ജിയേഴ്‌സ് ഖാലിദ് നന്ദിയും പറഞ്ഞു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

