സൈബർ ഭീഷണികൾ സമ്പദ് വ്യവസ്‌ഥയ്‌ക്ക് വെല്ലുവിളിയെന്ന് കെ എം എ ഡിജിറ്റൽ സമ്മിറ്റിൽ വിശാഖ് രാമൻ

Web Desk
2 Min Read

കൊച്ചി: സൈബർ ഭീഷണികൾ സാങ്കേതികവിദ്യയെ മാത്രമല്ല, ബിസിനസ്സ് തുടർച്ചയെയും നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും തകർക്കുന്നതാണെന്ന് ഫോർട്ടിനെറ്റ് ഇന്ത്യ, സാർക് ബിസിനസ് മേധാവി ടി വിശാഖ് രാമൻ. കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ഡിജിറ്റൽ സമ്മിറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

city exchange

1987 മുതൽ 2019 വരെ ക്രമാതീതമായ തോതിലാണ് സൈബർ ആക്രമണങ്ങൾ വർധിക്കുന്നത്. നിർമിത ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള സൈബർ ആക്രമണങ്ങളാണ് സമീപകാലത്തെ ഏറ്റവും കനത്ത വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരസ്പരബന്ധിതമായ ആവാസവ്യവസ്ഥയിൽ സൈബർ ഭീഷണി അതീവ ഗൗരവതരമാണ്. സൈബർ ഭീഷണി നേരിടാൻ ആഗോള സഹകരണം അനിവാര്യമാണെന്നും വിശാഖ് രാമൻ പറഞ്ഞു.

മികച്ച സൈബർ സുരക്ഷാ തൊഴിലാളികളെ കെട്ടിപ്പടുക്കുക എന്നതിനാണ് മുൻഗണന നൽകേണ്ടത്. ഹ്യുമൻ ഫയർ വാൾ തന്നെയാണ് സൈബർ ഭീഷണി നേരിടാനുള്ള കരുത്തുറ്റ മാർഗം. സൈബർ ബോധവൽക്കരണ സേനയെ സൃഷ്ടിക്കുന്നതിലൂടെ സൈബർ ഭീഷണികളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

കോവിഡ് മഹാമാരി സമൂഹത്തിലാകെ മാറ്റങ്ങൾ വരുത്തുന്നതിനും മാറ്റത്തിനും ബിസിനസ് മുൻഗണനകൾ മാറ്റുന്നതിനുമുള്ള നിർണായകമായ ഉത്തേജകമായിരുന്നുവെന്ന് മൈക്രോസോഫ്‌റ്റ്‌ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ധന്യ വെങ്കടസലപതി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ഡിജിറ്റൽ സമ്പദ്‌ഘടനയായി മാറേണ്ടത് എങ്ങനെയെന്ന് മറ്റു രാജ്യങ്ങൾ ഇന്ത്യയെ കണ്ടു പഠിക്കുകയാണ്. കോവിഡ് മഹാമാരിയെ ഇന്ത്യ നേരിട്ട രീതിയും അയൽ രാജ്യങ്ങൾ സൂക്ഷമമായി നിരീക്ഷിക്കുകയായിരുന്നു. ഇന്ത്യയിലെ എല്ലാ നഗരങ്ങളും ഗ്രാമങ്ങളും ടെലികോം വിപ്ലവത്തിന്റെ ഭാഗമായതിന്റെ നേട്ടം കൂടിയാണ് കോവിഡ് കാലത്ത് നാം കണ്ടത്. നിലവിൽ ഡിജിറ്റൽ പരിവർത്തനത്തിൽ നിന്ന് നമ്മൾ ഡിജിറ്റൽ ആക്സിലറേഷനിലാണ് എത്തിനിൽക്കുന്നത്.

വിവിധ സേവനങ്ങൾ ഒറ്റ ആപ്പിൽ ലഭ്യമാക്കുന്ന തരത്തിലേക്ക് നമ്മുടെ സമസ്ത മേഖലകളും മാറുന്ന സാഹചര്യമാണ്. അതിവേഗം സേവനങ്ങൾ ലഭ്യമാക്കുന്നത് ബിസിനസ് മേഖലയിൽ വലിയ ഉണർവിനും കാരണമാകും. സാങ്കേതികവിദ്യ മെഡിക്കൽ രംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചു. കോവിഡ് കാലത്ത് പരസ്പരം ബന്ധപ്പെടാനും ഭക്ഷണവും അവശ്യ വസ്തുക്കളും വാങ്ങാനും സാങ്കേതികവിദ്യ ഗ്രാമങ്ങളിൽ പോലും ഉപയോഗപ്പെടുത്തി. കറൻസി നിരോധനത്തിന് ശേഷം ഡിജിറ്റൽ പണമിടമാടിനു ലഭിച്ച സ്വീകാര്യത ബിസിനസ് മേഖലയിൽ വലിയ കുതിച്ചു ചാട്ടമുണ്ടാക്കിയെന്നും ധന്യ പറഞ്ഞു.

ഡിജിറ്റൽ വിപ്ലവം സാങ്കേതികവിദ്യയ്ക്ക് വേഗതയും ശ്വാസവും നൽകുന്നുവെന്നും വിവിധ ആപ്ലിക്കേഷനുകളുടെ വരവ് ആശയവിനിമയം മികച്ചതാക്കിഎന്നും കെ എം എ പ്രസിഡന്റ് നിർമല ലില്ലി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചയും സാങ്കേതികവിദ്യാ സെഷനുകളും നടന്നു. കെ എം എ ഡിജിറ്റൽ സമ്മിറ്റ് ചെയർ എ ബാലകൃഷ്ണൻ സ്വാഗതവും ഓണററി സെക്രട്ടറി അൾജിയേഴ്‌സ് ഖാലിദ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!