വിദ്യാഭ്യാസത്തോടൊപ്പം ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം: മാഹിന്‍ ബാഖവി

Web Desk
1 Min Read

അരയന്‍കാവ്: സ്‌കൂളുകളിലും വീടുകളിലും ധാര്‍മികമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി പറഞ്ഞു. അരയന്‍കാവ് മഷ്ഹൂര്‍ കുടുംബ യൂണിറ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സമൂഹം മാറ്റത്തിന്റെ പാതയില്‍ അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. മത്സരാടിസ്ഥാനത്തില്‍ കുട്ടികള്‍ അറിവ് സമ്പാദിച്ചു മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

മഷ്ഹൂര്‍ കുടുംബ യൂണിറ്റ് പ്രസിഡന്റ് കെ എം അബ്ദുല്‍ കരീം ഹാജി അധ്യക്ഷത വഹിച്ചു.
ലിംഗ അവബോധവും ലിംഗ സമത്വവും വിദ്യാഭ്യാസ മേഖലയില്‍ മുഖ്യവിഷയമായി ചര്‍ച്ചകള്‍ പൂരോഗമിക്കുമ്പോള്‍ ലിംഗനീതിയാണ് ആവശ്യമെന്നും സാദാചാര മൂല്യങ്ങള്‍ ചോര്‍ന്നു പോകുന്നത് സൂക്ഷിക്കണമെന്നും
കെ എ ടി എഫ് ജില്ലാ വൈസ് പ്രസിഡന്റ് പി എ അബ്ദുല്‍ സലാം ഇസ്‌ലാഹി മുഖ്യ പ്രഭാഷണത്തിലൂടെ ആവശ്യപ്പെട്ടു.
മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എസ് സി (കെമിസ്ട്രി)യില്‍ നാലാം റാങ്ക് കരസ്ഥമാക്കിയ അനീസ ഷഹ്നാസ്, അനീഷ അഷ്‌റഫ്, ഇക്രാമുള്ള കെ മാഹിന്‍, ഫാത്തിമ നസ്‌റിന്‍, ആമിനത്ത് റസീല, അര്‍ഷ് ഷാജഹാന്‍, സുമയ്യ നസ്‌റിന്‍ എന്നിവര്‍ക്ക് മൊമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. കെ എം ബഷീര്‍, കെ എ നൗഷാദ്, ഷൗക്കത്ത് എ, കെ എ നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!