

പയ്യന്നൂര്‍: കേരള പ്രവാസി ലീഗ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സേവന ദിനമായി ആചരിച്ചു.

പയ്യന്നൂര്‍ ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ മണ്ഡലം കമ്മിറ്റിയുടെ പിന്തുണയോടെ ജില്ലാതല ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ ടി സഅദുല്ല നിര്‍വഹിച്ചു.

ജില്ലാ പ്രസിഡണ്ട് കെ സി കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി പി മഹമൂദ് കുപ്പം സ്വാഗതം പറഞ്ഞു.
പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി അഹമദ്, മണ്ഡലം പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ജില്ലാ വൈസ് പ്രസിഡണ്ട് അഹമദ് പോത്താങ്കണ്ടം, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അശ്റഫ്, വനിത ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷമീമ ജമാല്‍, പ്രവാസി ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ടി പി മുഹമ്മദ് കുഞ്ഞി ഹാജി, ട്രഷറര്‍ കാട്ടൂര്‍ ഹംസ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് നജീബ് മുട്ടം, സെക്രട്ടറി ഖാദര്‍ മുണ്ടേരി, എസ് കെ ഹംസ ഹാജി, കരപ്പാത്ത് ഉസ്മാന്‍, ഷറഫുദ്ദീന്‍ മാസ്റ്റര്‍, എസ് എ ശുക്കൂര്‍ ഹാജി, സി കെ മൂസക്കഞ്ഞി ഹാജി, കെ സി ഖാദര്‍, പി പി സുലൈമാന്‍ ഹാജി, വി കെ പി ഇസ്മായില്‍ ഹാജി, ഖലീല്‍ പെരുമ്പ, ടി പി അബ്ദുല്‍ അസീസ് ഹാജി, എസ് സി അഷ്‌റഫ്, അലി കോയിപ്ര, കെ പി അശ്‌റഫ്, ഫായിസ് കവ്വായി, അഫ്‌സല്‍ രാമന്തളി, കോച്ചന്‍ ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

