ജൂണില്‍ ഖത്തറിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവില്‍ വന്‍ വര്‍ധനവ്

Web Desk
2 Min Read

ദോഹ: ജൂണില്‍ ഖത്തറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരില്‍ വലിയ വര്‍ധനവ്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് എത്തിയത്.

city exchange

2023 ജൂണില്‍ ജി സി സിയില്‍ നിന്ന് രാജ്യം 118,597 സന്ദര്‍ശകരെയാണ് സ്വാഗതം ചെയ്തത്. ഈ വര്‍ഷം മെയ് മാസത്തില്‍ 104,432ഉം 2022 അതേ മാസത്തില്‍ 59,620ഉം ആയിരുന്നു. ഇത് പ്രതിമാസം 13.6 ശതമാനവും 99 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി.

ഗള്‍ഫ് മേഖലയില്‍ നിന്നുള്ള സഞ്ചാരികളാണ് മൊത്തം വരവിന്റെ 42 ശതമാനം. മറ്റ് അറബ് രാജ്യങ്ങള്‍ ഒന്‍പത് ശതമാനമാണ് പ്രതിനിധീകരിക്കുന്നത്. 2023 ജൂണില്‍ ഈ മേഖലയില്‍ നിന്ന് 26,261 സന്ദര്‍ശകര്‍ ഖത്തറിലേക്ക് വന്നു. 2022 ജൂണില്‍ ഇത് 10,134 ആയിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 159.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

- Advertisement -
Ad image

ജൂണ്‍ മാസത്തിലെ ഈദ് അല്‍ അദ്ഹ അവധിക്കാലത്ത് ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു.

മൊത്തം എത്തിയവരില്‍ 2023 ജൂണില്‍ 168,463 സന്ദര്‍ശകര്‍ ഖത്തറിലേക്ക് വിമാനമാര്‍ഗം വന്നു. 2022 ജൂണില്‍ 88,054 സന്ദര്‍ശകരാണ് വിമാന മാര്‍ഗ്ഗമെത്തിയത്. വര്‍ഷം തോറും 91.3 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

റിപ്പോര്‍ട്ട് പ്രകാരം മൊത്തം സന്ദര്‍ശകരില്‍ 28 ശതമാനം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഈ വര്‍ഷം ജൂണില്‍ ഏഷ്യയില്‍ നിന്ന് (ഓഷ്യാനിയ ഉള്‍പ്പെടെ) 78,045 സന്ദര്‍ശകര്‍ എത്തിയതായി ഡാറ്റ വെളിപ്പെടുത്തി. 2022ലെ അതേ മാസത്തില്‍ ഇത് 33,790 ആയിരുന്നു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 131 ശതമാനം വര്‍ധിച്ചു. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ 2023 ജൂണില്‍ 5,642 ആയിരുന്നു.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ദോഹയിലേക്കും തിരിച്ചും യാത്രക്കാരുടെ എണ്ണത്തില്‍ 33.5 ശതമാനവും വിമാന സഞ്ചാരത്തില്‍ 18.1 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

2023ന്റെ ആദ്യ പകുതിയില്‍ എയര്‍പോര്‍ട്ട് വഴി ആകെ 20,775,087 യാത്രക്കാരാണുണ്ടായത്. വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 10,315,695 യാത്രക്കാരും രണ്ടാം പാദത്തില്‍ 10,459,392 യാത്രക്കാരും. 2023ന്റെ ആദ്യ പകുതിയില്‍ വിമാന ചലനങ്ങളും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചു. മൊത്തം 116,296 പേര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്തു. 2023ന്റെ ആദ്യ പാദത്തില്‍ 56,417ഉം രണ്ടാം പാദത്തില്‍ 59,879ഉം.

Share This Article
Leave a Comment
error: Content is protected !!