

ദോഹ: മുപ്പത് വര്‍ഷമായി ഖത്തറിലെ സഹജീവി സ്‌നേഹത്തിന്റെ മഹനീയ മാതൃകയായി മാറിയ ബി എം മൊയ്ദീന്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തിന് ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യത്രയപ്പ് നല്‍കി. കാസറഗോഡ് മണ്ഡലം കെ എം സി സി പ്രസിഡന്റ് ഹാരിസ് എരിയാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

1993 കാലഘട്ടത്തിലാണ് ബി എം മൊയ്ദീന്‍ പ്രവാസ ജീവിതത്തിലെത്തിയത്. ഖത്തറിലേക്ക് വരാന്‍ ബോംബെയിലെത്തിയപ്പോള്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ അക്രമങ്ങളും ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വന്നു,

രണ്ട് പതിറ്റാണ്ടുകളായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
മൊഗ്രാല്‍പുത്തൂര്‍ മുസ്ലിം ജമാഅത്തിന്റെ പ്രസിഡന്റായും ഖജാന്‍ജിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ബി എം മൊയ്ദീന്‍ കെ എം സി സിയുടെ ഖത്തറിലെ സംഘടനാ രൂപീകരണ വേളയിലെ പ്രഥമ അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ്.
ഖത്തര്‍ കെ എം സി സി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അദ്ദേഹം മറ്റു സ്ഥാനങ്ങള്‍ വെച്ച് നീട്ടിയപ്പോള്‍ സന്തോഷപൂര്‍വ്വം നിരാകരിക്കുകയായിരുന്നു.
യാത്രയയപ്പ് പരിപാടിയില്‍ പ്രസിഡന്റ് അന്‍വര്‍ കടവത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരിയാല്‍ സ്വാഗതം പറഞ്ഞു. നവാസ് ആസാദ് നഗര്‍, റഹീം ചൗക്കി, റോസുദ്ദിന്‍, കെ ബി റഫീഖ്, ഹമീദ് കൊടിയമ്മ, അക്ബര്‍ കടവത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബി എം മൊയ്ദീന്‍ നന്ദി പറഞ്ഞു.

