പിഞ്ചുകുഞ്ഞിന്റെ കൊലപാതകം; അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Web Desk
1 Min Read

ആലുവ: ബീഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരി പിഞ്ചുകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ പൊലീസ് പഴുതടച്ച് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച് അര്‍ഹമായ പരമാവധി ശിക്ഷയായ വധശിക്ഷ ഉറപ്പാക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നല്‍കി.

city exchange

കൂടാതെ കേസിന്റെ വിചാരണ എത്രയും വേഗം പൂര്‍ത്തീകരിച്ച് ശിക്ഷ നടപ്പിലാക്കുന്നതിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്കുകയോ അല്ലെങ്കില്‍ ഇവര്‍ക്ക് കേരളത്തില്‍ താമസിക്കുവാന്‍ താല്പര്യമുണ്ടെങ്കില്‍ സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കി കുടുംബത്തോട് നീതി പൂലര്‍ത്തണമെന്നും ആഗസ്ത് രണ്ടിന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം പരിഗണിക്കണമെന്നും എം എല്‍ എ കത്തില്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!