

ദോഹ: ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ്) ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശേഷ ദ്രിവാസം സുരേഷിനെ നേരില്‍ കണ്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം സമര്‍പ്പിച്ചു. നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

വിമാന യാത്രക്കൂലി വര്‍ധിക്കുന്ന സാഹചര്യം കൂടെ കണക്കിലെടുത്ത് പ്രവാസികള്‍ക്ക് പ്രയോജനപ്പെടും വിധം അഭ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കുക, കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ദേഹപരിശോധനയ്ക്കുള്ള നിലവിലെ ഒരു കൗണ്ടര്‍ എന്നുള്ളത് വര്‍ധിപ്പിക്കുക, കൊളത്തൂര്‍ ജംഗ്ഷന്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്നിവടങ്ങളിലേക്ക് എയര്‍പോര്‍ട്ടില്‍ നിന്നും ഷട്ടില്‍ ബസ് തുടങ്ങുക തുടങ്ങി അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് ഉടന്‍ പരിഹാര കാണണമെന്നും ആവശ്യപ്പെട്ടു.

ഇത്തരം വിഷയങ്ങളില്‍ സമയോചിതമായി ഇടപെടുന്ന ഗപാഖിന്റെ പ്രവര്‍ത്തനങ്ങളെ എ ഡി പി അഭിനന്ദിച്ചു. അതോടൊപ്പം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

