

ദോഹ: ഖത്തറില്‍ സന്ദര്‍ശനത്തിന് എത്തിയ വില്ല്യാപ്പള്ളി അരയാക്കൂല്‍ താഴ മഹല്ല് നേതാക്കളായ ചിറക്കുനി മുഹമ്മദ് ഹാജി, ആനാറാത് ഹമീദ് ഹാജി, താനി ഹമീദ് ഹാജി, താഴത് മഠത്തില്‍ റാബിത് എന്നിവര്‍ക്കു ഖത്തര്‍ മനാറുല്‍ ഹുദാ മദ്റസ കമ്മിറ്റി അരോമ ദര്‍ബാര്‍ ഹാളില്‍ സ്വീകരണം നല്‍കി.

വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നാസര്‍ ഹാജി നീലിമ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് വണ്ണാണ്ടവിടെ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. യോഗം മഹല്ലിന്റെ സര്‍വോന്മകമായ പുരോഗതിക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കി.


പി വി എ നാസര്‍, സല്‍മാന്‍ മുണ്ട്യാട്ട്, ഇ എം കുഞ്ഞമ്മദ്, ലത്തീഫ് തിരുവോത്, ഇല്യാസ് മാസ്റ്റര്‍, കെ പി ഇബ്രാഹിം, ഷനീഫ്, സ്വാലിഹ് ഹുദവി എന്നിവര്‍പ്രസംഗിച്ചു. റഹീസ് ഫൈസി പ്രാര്‍ഥന നടത്തി.
മഹല്ല് സെക്രട്ടറി തിയ്യാറമ്പത് കുഞ്ഞമ്മദ് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് അലി മോയിലോത് കണ്ടി നന്ദിയും പറഞ്ഞു.

