അത്തറുപൂശിയ ഖത്തര്‍ ലോകകപ്പിന് മോഹന്‍ലാലിന്റെ സംഗീത സമ്മാനം

Web Desk
1 Min Read

ഒരേ വികാരം ഒരേ വിചാരം
ഒരു മതം ഒരു മതം അതു ഫുട്ബാള്‍

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന് സംഗീത സമ്മാനവുമായി മോഹന്‍ലാല്‍. ഖത്തര്‍ ലോകകപ്പിന് വന്ദനം പാടി മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍സ് ടു ഖത്തര്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ നേതൃത്വത്തില്‍ ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്കുമായി ചേര്‍ന്നാണ് മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍ പുറത്തിറക്കല്‍ നിര്‍വഹിച്ചത്.

city exchange

ഫിഫ ലോകകപ്പ് ഖത്തര്‍ 2022നുള്ള സംഗീത സമര്‍പ്പണമാണ് മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍. ഗ്രാന്റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ സംഗീത ആല്‍ബം പ്രകാശനം ചെയ്തു. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ആല്‍ബത്തിലെ ഗാനം മോഹന്‍ലാല്‍ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

കൃഷ്ണദാസ് പങ്കിയുടെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതമൊരുക്കിയ ഗാനത്തിന് സുദീപ് എളമണ്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നു. കല സന്തോഷ് രാമനും എഡിറ്റിംഗ് ഡോണ്‍ മാക്സുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

സല്യൂട്ടേഷന്‍ ടു ഖത്തര്‍ പുറത്തിറക്കല്‍ ചടങ്ങില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഇവന്റ് ഓര്‍ഗനൈസര്‍ ജോണ്‍ തോമസ്, മിബു തോമസ്, ഒലിവ് സുനോ റേഡയോ നെറ്റ്വര്‍ക്ക് സഹസ്ഥാപകരും മാനേജിംഗ് ഡയറക്ടര്‍മാരുമായ കൃഷ്ണകുമാര്‍, അമീര്‍ അലി, സഫീര്‍ ചേന്ദമംഗലൂര്‍, ആന്റണി പെരുമ്പാവൂര്‍, ടി കെ രാജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!