

കൊച്ചി: ഒറ്റ മഴയില്‍ നഗരത്തെ മുക്കുന്ന വെള്ളക്കെട്ടിനെ നേരിടുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമായ കൊച്ചി മേയറുടെ നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ കൊച്ചി നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ഏകദിന നിരാഹാര സമരം നടത്തി.

കോണ്‍ഗ്രസ് പാര്‍മെന്ററി പാര്‍ട്ടി ഉപാധ്യക്ഷ കൗണ്‍സിലര്‍ വി കെ മിനി മോള് അധ്യക്ഷത വഹിച്ചു. സമരം ഹൈബി ഈഡന് എം പി ഉദ്ഘാടനം ചെയ്തു. നഗരത്തില്‍ വെള്ളക്കെട്ട് വന്നാല്‍ ആദ്യം വെള്ളം കയറുന്ന വീട് തന്റേതായത് കൊണ്ട് ഈ സമരം ഉദ്ഘാടനം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ താന്‍ തന്നെയാണെന്ന് ഹൈബി ഈഡന് എം പി പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി നഗരത്തിലെ പ്രധാന കനാലായ തേവര പേരണ്ടൂര്‍ അടക്കമുള്ള ആറ് പ്രധാന കനാലുകളുടെ പോള പായല്‍ നീക്കല്‍ അല്ലാതെ ചെളി നീക്കം ചെയ്തിട്ടില്ല. ഇപ്പോഴുള്ള വെള്ളക്കെട്ടിന് പ്രധാന കാരണമിതാണ്. കനാലുകളുടെ ഇന്നത്തെ ദുരവസ്ഥയുടെ ഉത്തരവാദിത്വത്തില്‍ നിന്നും മേയര്‍ക്ക് മാറി നില്‍ക്കാനാവില്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ ടി ജെ വിനോദ് എം എല്‍ എ പറഞ്ഞു. സമാപന സമ്മേളനം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
എം എല്‍ എമാരായ കെ ബാബു, അന്‍വര്‍ സാദത്ത്, ജില്ലാ യു ഡി എഫ് ചെയര്മാന് ഡൊമിനിക്ക് പ്രസന്റേഷന്, മുന്‍ മേയര്‍ ടോണി ചമ്മണി, കെ പി സി സി ഭാരവാഹികളായ അബ്ദുല്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗ്ഗീസ്, മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുനിത ഡിക്സണ്‍, കെ പി സി സി മുന്‍ ജനറല്‍ സെകട്ടറി അജയ് തറയില്‍, കൗണ്‍സിലര്‍മാരായ ഹെന്‍ട്രി ഓസ്റ്റിന്‍, എം ജി അരിസ്റ്റോട്ടില്‍, ആന്റണി പൈനു തറ, എ ആര് പദ്മദാസ്, മനു ജേക്കബ്, അഭിലാഷ് തോപ്പില്‍, ഷൈല തദേവൂസ്, സുജ ലോനപ്പന്, ഷീബ ഡുറോം, തൃക്കാക്കര യു ഡി എഫ് കണ്‍വീനര്‍ പി കെ ജലീല്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ കെ ആര് പ്രേംകുമാര്‍, മുന്‍ കൗണ്‍സിലര്‍ തങ്കരാജ്, ജില്ല പഞ്ചായത്തംഗം ദീപു കുഞ്ഞുക്കുട്ടി, തൃക്കാക്കര നഗരസഭ ചെയര്മാന് അജിത തങ്കപ്പന്, ഷാജി വാഴക്കാല, കൊച്ചി സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

