

കൊച്ചി: വിപിഎസ് ലേക്ഷോറില്‍ പുതിയ അത്യാധുനിക ഹീമോഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.

പ്രധാന കെട്ടിടത്തിന്റെ നാലാം നിലയില്‍ സ്ഥിതി ചെയ്യുന്ന യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള നിര്‍വഹിച്ചു. സമൂഹത്തിന് ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള വിപിഎസ് ലേക്ഷോറിന്റെ പ്രതിജ്ഞാബദ്ധതയില്‍ സുപ്രധാന നാഴികക്കല്ലാകും ഇതെന്ന് എസ് കെ അബ്ദുള്ള പറഞ്ഞു.

നെഫ്രോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍വീസസ് ഡയറക്ടര്‍ ഡോ. എബി എബ്രഹാം, ബോര്‍ഡ് അഡൈ്വസര്‍ വേണുഗോപാല്‍ സി ഗോവിന്ദ്, ഡോ. ജോര്‍ജി കെ നൈനാന്‍, ഡോ. ജിതിന്‍ എസ് കുമാര്‍, ഡോ. കാര്‍ത്തിക് ഗണേഷ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
അത്യാധുനിക ഡയാലിസിസ് മെഷീനുകളുള്ള പുതിയ ഡയാലിസിസ് യൂണിറ്റ്, വൃക്ക രോഗങ്ങളുമായി പൊരുതുന്ന രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കും. കൂടാതെ, വിശാലമായ കാത്തിരിപ്പ് കേന്ദ്രം രോഗികളെയും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസകരമായ അന്തരീക്ഷം ഉറപ്പാക്കും.

