ലോക ഹൃദയ ദിനത്തില്‍ റോട്ടറി കൊച്ചിന്‍ കോസ്‌മോസ് വാക്കത്തോണ്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: ലോക ഹൃദയത്തോടനുബന്ധിച്ച് റോട്ടറി ഡിസ്ട്രിക്ട് 3205 കൊച്ചിന്‍ കോസ്‌മോസിന്റെ നേതൃത്വത്തില്‍ വാക്ക് ടു കണക്ട്, വാക്ക് ടു ഇന്‍സ്‌പെയര്‍ എന്ന പ്രമേയത്തില്‍ പത്താമത് എഡിഷന്‍ 4കെ ആഫ്റ്റര്‍ 40 നാലു കിലോമീറ്റര്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. എറണാകുളം ഡി എച്ച് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റി ഡി എച്ച് ഗ്രൗണ്ടില്‍ സമാപിച്ചു.

city exchange

വാക്കത്തോണ്‍ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡും കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുമായ ഡോ. സജി വി കുരുട്ടുകുളം, ആസ്റ്റര്‍ മെഡിസിറ്റി ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. അനില്‍ കുമാര്‍, എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. പോള്‍ തോമസ്, റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി എന്‍ രമേഷ്, റോട്ടറി കോസ്മോസ് പ്രസിഡന്റ് ഗോപകുമാര്‍, സെക്രട്ടറി മുഹമ്മദ് അഷ്റഫ് എന്നിവര്‍ സംയുക്തമായി ഫ്ളാഗ് ഓഫ് ചെയ്തു.

റോട്ടറി കോസ്‌മോസ് ട്രഷറര്‍ പ്രേംകുമാര്‍, നിയുക്ത റോട്ടറി ഗവര്‍ണര്‍ ജയശങ്കര്‍, മുന്‍ ഗവര്‍ണര്‍ രാജ്‌മോഹന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

വാക്കത്തോണില്‍ 500-ഓളം ആളുകള്‍ പങ്കെടുത്തു.

- Advertisement -
Ad image

40 വയസ്സു കഴിഞ്ഞവര്‍ ആഴ്ചയില്‍ നാലു ദിവസം നാലു കിലോമീറ്റര്‍ നടക്കുന്നത് ഹൃദ്രോഗ പ്രതിരോധത്തിന് സഹായിക്കുമെന്ന സന്ദേശം നല്‍കിയാണ് ലോക ഹൃദയ ദിനമായ സെപ്റ്റംബര്‍ 29നോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും വാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!