3 ബില്യണ്‍ ഡോളറിന്റെ ഇരട്ട ഓഹരി ബോണ്ട് ഇഷ്യൂ പൂര്‍ത്തിയാക്കി ഖത്തര്‍

Web Desk
2 Min Read

ദോഹ: ധനമന്ത്രാലയം മുഖേന ഖത്തര്‍ സര്‍ക്കാര്‍ 3 ബില്യണ്‍ യു എസ് ഡോളറിന്റെ ഇരട്ട ഓഹരി ബോണ്ട് ഇഷ്യൂ വിജയകരമായി പൂര്‍ത്തിയാക്കി. അഞ്ച് വര്‍ഷവും പത്ത് വര്‍ഷവും കാലാവധിയുള്ള പരമ്പരാഗത ബോണ്ടുകളാണ് പുറത്തിറക്കിയത്.

city exchange

നിലവിലുള്ളതും പുതിയതുമായ നിക്ഷേപകരില്‍നിന്ന് ശക്തമായ പ്രതികരണമാണ് ഇഷ്യൂവിന് ലഭിച്ചതെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗ് ഉള്ള എമര്‍ജിങ് മാര്‍ക്കറ്റ് രാജ്യങ്ങളിലൊന്നായ ഖത്തറിനോടുള്ള ആഗോള നിക്ഷേപകരുടെ വിശ്വാസമാണ് ശക്തമായ നിക്ഷേപ താത്പര്യം പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത, ശക്തമായ സാമ്പത്തിക അടിത്തറ, ഇടക്കാല സാമ്പത്തിക വളര്‍ച്ചാ സാധ്യതകള്‍ എന്നിവയിലുള്ള അന്താരാഷ്ട്ര നിക്ഷേപകരുടെ വിശ്വാസമാണ് ഇടപാടിന്റെ മികച്ച പ്രതികരണത്തിന് പിന്നിലെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇഷ്യൂവില്‍ 1 ബില്യണ്‍ ഡോളറിന്റെ അഞ്ച് വര്‍ഷത്തെ ഓഹരിയും 2 ബില്യണ്‍ ഡോളറിന്റെ പത്ത് വര്‍ഷത്തെ ഓഹരിയുമാണ് ഉള്‍പ്പെട്ടത്. അഞ്ച് വര്‍ഷത്തെ ബോണ്ടിന് യു എസ് ട്രഷറി നിരക്കിന് മുകളില്‍ 55 ബേസിസ് പോയിന്റും പത്ത് വര്‍ഷത്തെ ബോണ്ടിന് 65 ബേസിസ് പോയിന്റും സ്‌പ്രെഡായി നിശ്ചയിച്ചു.

- Advertisement -
Ad image

അഞ്ച് വര്‍ഷത്തെ ഓഹരിക്ക് 85 ബേസിസ് പോയിന്റും പത്ത് വര്‍ഷത്തെ ഓഹരിക്ക് 95 ബേസിസ് പോയിന്റും പ്രാരംഭ വില ലക്ഷ്യമായി നിശ്ചയിച്ചാണ് ഇഷ്യൂ ആരംഭിച്ചത്. ശക്തമായ നിക്ഷേപക താത്പര്യത്തെ തുടര്‍ന്ന് ഓര്‍ഡര്‍ബുക്കുകള്‍ പരമാവധി 7.7 ബില്യണ്‍ ഡോളറിലെത്തി. ഇതോടെ ഇരുട്രാഞ്ചുകളുടെയും വിലയില്‍ 30 ബേസിസ് പോയിന്റിന്റെ കുറവ് വരുത്താന്‍ സാധിച്ചു.

ഏറ്റവും ഉയര്‍ന്ന ആവശ്യകത രേഖപ്പെടുത്തിയ ഘട്ടത്തില്‍ ഇഷ്യൂ 2.5 മടങ്ങ് അധിക സബ്സ്‌ക്രിപ്ഷന്‍ നേടി. ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, യു എസ് എന്നിവിടങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന നിക്ഷേപകരാണ് ഇഷ്യൂവില്‍ പങ്കെടുത്തത്.

ഗോള്‍ഡ്മാന്‍ സാക്‌സ് ഇന്റര്‍നാഷണല്‍, എച്ച് എസ് ബി സി, ജെ പി മോര്‍ഗന്‍, ക്യു എന്‍ ബി ക്യാപിറ്റല്‍, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവ സംയുക്ത ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍മാരായി ഇടപാടിന് നേതൃത്വം നല്‍കി. ക്രെഡിറ്റ് അഗ്രിക്കോള്‍ സി ഐ ബി, ഡോയ്‌ചെ ബാങ്ക്, മിസുഹോ, എം യു എഫ് ജി, സാന്റാന്‍ഡര്‍, എസ് എം ബി സി എന്നിവ സംയുക്ത ലീഡ് മാനേജര്‍മാരായി പ്രവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!