NEWS
സാമൂഹ്യ വിരുദ്ധര്‍ കയ്യടക്കി ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പരിസരം
ആലുവ: എറണാകുളം ജില്ലയില്‍ സാംസ്‌ക്കാരിക രംഗത്ത് ഏറെ മുന്നോട്ടുള്ള ആലുവ പ്രദേശം ഏതാനും നാളുകളായി സാമൂഹ്യ വിരുദ്ധരുടെ പിടിയില്‍.

ഭിന്നലിംഗക്കാരും മയക്കുമരുന്ന് വില്‍പ്പനക്കാരും സാമൂഹ്യവിരുദ്ധരും കയ്യടക്കുകയാണ് രാത്രി നേരങ്ങളില്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ്, ജില്ലാ ആശുപത്രി പരിസരം. സന്ധ്യയാകുന്നതോടെയാണ് നഗരത്തില്‍ സാമൂഹ്യ വിരുദ്ധര്‍ എത്തുന്നത്. കുറച്ചു കാലമായി പൊലീസിന് തലവേദനയായിട്ടുണ്ട് ഈ പ്രദേശം.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് നഗരമധ്യത്തില്‍ ഭിന്നലിംഗക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് ഏറെ നേരം നഗരത്തെ മുള്‍മുനയിലാക്കി. മലയാളി ഭിന്നലിംഗക്കാരും ഹിന്ദി ഭിന്നലിംഗക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. അവരോടൊപ്പം ഇവരുടെ ഇടനിലക്കാരും രംഗത്തുണ്ടായിരുന്നു.
നഗരത്തിലെ ഏതാനും ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് അന്യസംസ്ഥാന സ്ത്രീകളുടെ അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ലോഡ്ജുകാരുടെ ഒത്താശയോടെയാണ് ഈ പ്രവര്‍ത്തികള്‍ അരങ്ങേറുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് പ്രതിദിനം ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങുന്നത്. ഇടുക്കിയിലേക്കും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും എത്തിച്ചേരാന്‍ ഏറ്റവും എളുപ്പമുള്ള റെയില്‍വേ സ്റ്റേഷനാണ് ആലുവ.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



