Connect with us

Entertainment

വിഷുവിന് വരവറിയിച്ച് മദനോത്സവത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

Published

on


കൊച്ചി: സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷന്‍ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ആഘോഷിക്കാന്‍ പറ്റുന്ന ഉത്സവം തന്നെയാണ്. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

സുരാജ് വെഞ്ഞാറമൂടിനും ബാബു ആന്റണിക്കുമൊപ്പം ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു. സിനിമയുടെ ചിത്രീകരണം കാസര്‍കോട്, കൂര്‍ഗ്, മടികേരി എന്നീ സ്ഥലങ്ങളിലാണ് നടന്നത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ വലിയ വിജയത്തിനു ശേഷം രതീഷ് തിരക്കഥയൊരുക്കുന്നു എന്നതാണ് മദനോത്സവത്തിന്റെ മറ്റൊരു പ്രത്യേകത.

ഛായാഗ്രഹണം ഷെഹ്നാദ് ജലാലും എഡിറ്റിങ്ങ് വിവേക് ഹര്‍ഷനുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ക്രിയേറ്റിവ് പ്രൊഡ്യൂസര്‍: ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്ടര്‍: കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം: ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം: മെല്‍വി ജെ, മേക്കപ്പ്: ആര്‍ ജി വയനാടന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭിലാഷ് എം യു, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍: അറപ്പിരി വരയന്‍, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്സ്ആപ് ഗ്രൂപ്പിന്‌:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Advertisement

error: Content is protected !!