Community
ചിത്രഗീതവുമായി മലബാര്‍ അടുക്കള
ദോഹ: മലബാര്‍ അടുക്കളയുടെ നേതൃത്വത്തില്‍ റേഡിയോ മലയാളം 98.6 എഫ് എമ്മുമായി സഹകരിച്ച് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര നയിക്കുന്ന ചിത്രഗീതം സംഗീത വിരുന്ന് ഒരുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അല്‍ അറബ് സ്പോര്‍ട്സ് ക്ലബ്ബില്‍ ഏപ്രില്‍ 22ന് ഈദുല്‍ ഫിത്വറിനോടനുബന്ധിച്ചാണ് സര്‍ഗ്ഗ സായാഹ്നം സംഘടിപ്പിക്കുന്നത്. കെ എസ് ചിത്രയോടൊപ്പം മാപ്പിളപ്പാട്ടുകളുടെ സുല്‍ത്താന്‍ കണ്ണൂര്‍ ഷരീഫും അരങ്ങിലെത്തും. പിന്നണി ഗായകന്‍ കെ കെ നിഷാദ്, വയലിനിസ്റ്റ് വേദമിത്ര എന്നിവര്‍ ഉള്‍പ്പെടുന്ന പതിഞ്ചോളം കലാകാരന്മാരാണ് വേദിയിലുണ്ടാവുക.
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഖത്തറില്‍ നടക്കുന്ന ഏറ്റവും വലിയ തെക്കേ ഇന്ത്യന്‍ സംഗീതപരിപാടിയായിരിക്കും ഇതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
പരിപാടിയുടെ ബ്രോഷര്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠനും വീഡിയോ പ്ലയര്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും പുറത്തിറക്കി.
വാര്‍ത്താ സമ്മേളനത്തില്‍ റിയാദ മെഡിക്കല്‍ സെന്റര്‍ പ്രതിനിധി മനാസ, ലോംഗ്ലാസ്റ്റ് ലാബ് ഡയറക്ടര്‍ ഇസ്മാഈല്‍ വേപ്പിന്‍കാട്ടില്‍, നൗഫല്‍ അബ്ദുല്‍ റഹ്മാന്‍, മലബാര്‍ അടുക്കള അഡ്മിന്‍മാരായ ഷഹാന ഇല്ല്യാസ്, അസീസ് പുറായില്‍, റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, ഗ്രാന്റ് മാള്‍ ഡയറക്ടര്‍ അഷറഫ് ചിറക്കല്‍, ഗുഡ്‌വില്‍ കാര്‍ഗോ സി ഇ ഒ നൗഷാദ് അബു എന്നിവര്‍ പങ്കെടുത്തു.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



