

ദോഹ: പൊതു അവധി ദിവസങ്ങളിലെ സേവനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

സുരക്ഷാ വകുപ്പുകളും ട്രാഫിക് അന്വേഷണവും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളില്‍ അറിയിച്ചു. അതേസമയം, പാസ്പോര്‍ട്ട്, ട്രാഫിക്, യാത്രാ രേഖകള്‍, ക്രിമിനല്‍ തെളിവുകള്‍, വിവരങ്ങള്‍ (വിരലടയാളം) എന്നിവയുമായി ബന്ധപ്പെട്ട സേവനാധിഷ്ഠിത വകുപ്പുകള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും പ്രവര്‍ത്തിക്കുക.

ഖത്തറിന്റെ സ്ഥിരം ഭരണഘടനയുടെ കരട് ഭരണഘടനാ ഭേദഗതികളെക്കുറിച്ചുള്ള പൊതു റഫറണ്ടത്തില്‍ രാജ്യം സാക്ഷ്യം വഹിച്ച ദേശീയ ഐക്യ പ്രകടനത്തിന്റെ ആഘോഷത്തില്‍ 2024 നവംബര്‍ 6, 7 ബുധന്‍, വ്യാഴം തിയ്യതികള്‍ ഔദ്യോഗിക അവധി ദിനങ്ങളായി അമീരി ദിവാന്‍ പ്രഖ്യാപിച്ചു.
