Connect with us

Entertainment

‘പെണ്ണ് കേസ്’; നിഖില വിമല്‍ നായിക

Published

on


കൊച്ചി: പ്രശസ്ത താരം നിഖില വിമലിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പെണ്ണ് കേസ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. ഒരു കല്യാണപ്പെണ്ണിന്റെയും ചെക്കന്റെയും പിന്നാലെ കുറേ പേര്‍ ഓടുന്നതാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിട്ടുള്ളത്.

ഇ ഫോര്‍ എക്‌സിപിരിമെന്റ്, ലണ്ടന്‍ ടാക്കീസ് എന്നീ ബാനറില്‍ മുകേഷ് ആര്‍ മേത്ത, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. രശ്മി രാധാകൃഷ്ണന്‍, ഫെബിന്‍ സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവര്‍ സംഭാഷണമെഴുതുന്നു.

എഡിറ്റര്‍- സരിന്‍ രാമകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി കെ, കല- അര്‍ഷദ് നക്കോത്ത്, വസ്ത്രാലങ്കാരം- അശ്വതി ജയകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ആസിഫ് കുറ്റിപ്പുറം, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ- വിപിന്‍ കുമാര്‍, പോസ്റ്റര്‍- നിതിന്‍ കെ പി.

ഡിസംബര്‍ ആദ്യം കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുന്നു.
പി ആര്‍ ഒ-എ എസ് ദിനേശ്.


error: Content is protected !!